പശുവിന്റെ നാക്കും മുഖത്തിന്റെ കീഴ്ഭാഗവും പൂർണമായും തകർന്ന നിലയിൽ; സ്ഫോടകവസ്തു കടിച്ചെന്ന് സംശയം


വ്യാഴാഴ്ചരാത്രി പശു തിരിച്ചെത്തിയപ്പോഴാണ് പരിക്കേറ്റതായി കണ്ടതെന്ന് ഉടമ പറയുന്നു.

പ്രതീകാത്മക ചിത്രം | Mathrubhumi archives

പാലക്കാട്: ഒലവക്കോട്ട് വായും മുഖത്തിന്റെ ഒരുഭാഗവും തകർന്നനിലയിൽ പശുവിനെ കണ്ടെത്തി. ഒലവക്കോട് ആലങ്കോട് നീലിക്കാട് ശരവണന്റെ പശുവിനെയാണ് വ്യാഴാഴ്ച രാത്രി ഒലവക്കോട് റെയിൽവേ പോലീസ് ഓഫീസിനുസമീപം അവശനിലയിൽ കണ്ടെത്തിയത്. സ്ഫോടകവസ്തു കടിച്ചാണ് പശുവിന്‌ പരിക്കുപറ്റിയതെന്നാണ് സംശയം. യഥാർഥകാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.

പശുവിന്റെ നാക്കും മുഖത്തിന്റെ കീഴ്ഭാഗവും പൂർണമായും തകർന്നിട്ടുണ്ട്. സാധാരണ റെയിൽവേസ്റ്റേഷനുസമീപത്തെ പാടത്തേക്ക് പുല്ലുതിന്നാനായി പശുവിനെ അഴിച്ചുവിടാറുണ്ട്. വ്യാഴാഴ്ചരാത്രി പശു തിരിച്ചെത്തിയപ്പോഴാണ് പരിക്കേറ്റതായി കണ്ടതെന്ന് ഉടമ പറയുന്നു.

കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് കാടുവെട്ടിത്തെളിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ വിരലുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. പശുവിനെ കൂടുതൽ ചികിത്സയ്ക്കായി മട്ടാഞ്ചേരിയിലെ ജീവകാരുണ്യസംഘടനയായ ധ്യാൻ ഫൗണ്ടേഷൻ ഏറ്റെടുത്ത് കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. സ്ഫോടകവസ്തു കടിച്ചതുതന്നെയാണോ എന്ന് വ്യക്തമല്ലെന്നും വാഹനാപകടവും കാരണമായേക്കാമെന്നും സൗത്ത് പോലീസ് പറഞ്ഞു.

Content Highlights: Cow got injury - doubted - biting explosives


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented