മേട്ടുപ്പാളയം-ഊട്ടി റോഡിൽ കല്ലാർ വനഭാഗത്തിന് സമീപം പടക്കം കടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മപ്പശു ഗുരുതരാവസ്ഥയിലും കിടാവിന് പാൽ ചുരത്തി നൽകുന്നു.
മേട്ടുപ്പാളയം: പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്ന ഗര്‍ഭിണിപശു ചത്തു. മേട്ടുപ്പാളയം-ഊട്ടി റോഡിലെ കല്ലാര്‍ ഭാഗത്തെ ചെങ്കല്‍പ്പടുകൈയില്‍ കര്‍ഷകനായ മുഹമ്മദ് ജാഫറലിയുടെ പശുവാണ് ചത്തത്.
രണ്ടുദിവസം മുന്‍പ് മേയാന്‍ പോയ പശുക്കളില്‍, ഒരു തള്ളപ്പശു മാത്രം വന്നില്ലെന്ന് ജാഫര്‍ പറയുന്നു. അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച കല്ലാര്‍ പുഴയോരത്തെ കുറ്റിക്കാട്ടില്‍ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
വനത്തോട് ചേര്‍ന്ന പ്രദേശത്തുണ്ടായ സംഭവമായതിനാല്‍ വനപാലകരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മേട്ടുപ്പാളയം റേഞ്ചര്‍ സെല്‍വരാജിന്റെ നേതൃത്വത്തില്‍ എത്തിയ വനപാലകസംഘം പശുവിനെ പരിശോധിച്ചതില്‍ പടക്കം കടിച്ചപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ വായ് തകര്‍ന്നതാവാമെന്ന് കണ്ടെത്തി.
ശനിയാഴ്ച രാത്രി അബോധാവസ്ഥയിലായ പശു ചത്തുവെന്നാണ് ആദ്യം വിചാരിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞ് അനക്കംവെച്ച പശു ഞായറാഴ്ച എണീറ്റുനിന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പശു, കിടാവിന് പാല്‍ചുരത്തിയിരുന്നു. എന്നാല്‍ അപകടം നടന്നതിന്റെ മൂന്നാംദിവസമായ തിങ്കളാഴ്ച പശു ചത്തു.
ജാഫറിന്റെ പരാതിയില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. കാട്ടുമൃഗങ്ങള്‍ക്കായി വെച്ച സ്‌ഫോടകവസ്തുക്കളിലൊന്നില്‍ പശു കടിച്ചപ്പോഴായിരിക്കാം പൊട്ടിത്തെറി നടന്നതെന്ന് വനപാലകര്‍ പറയുന്നു. റിസര്‍വ് വനത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നതെങ്കിലും ഇവിടം മരങ്ങള്‍ ഇടതൂര്‍ന്ന ചോലക്കാടായിരുന്നു. പ്രതികളെ ഉടനെ പിടികൂടുമെന്ന് റേഞ്ചര്‍ സെല്‍വരാജ് അറിയിച്ചിട്ടുണ്ട്.
content highlights: Country made bomb blows off Cow's mouth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..