കൊല്ലത്ത് കോവിഡ് 19 മുക്തരായ യുവാവും യുവതിയും
കൊല്ലം: വീണ്ടും ആശ്വാസവാര്‍ത്ത. കൊല്ലത്ത് കോവിഡ്-19 രോഗമുക്തി നേടിയ രണ്ടുപേര്‍ ആശുപത്രി വിട്ടു. ഇട്ടിവ സ്വദേശിയായ ഗര്‍ഭിണിയും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചുവന്ന യുവാവുമാണ് ആശുപത്രി വിട്ടത്.
14 ദിവസത്തിനു ശേഷമാണ് യുവതി ആശുപത്രി വിടുന്നത്. നല്ല ചികിത്സയായിരുന്നുവെന്നും നല്ല പിന്തുണ ലഭിച്ചുവെന്നും യുവതി പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാവരും സഹായിച്ചു. കോവിഡ് 19 പോസിറ്റീവ് ആയപ്പോള്‍ നല്ല വിഷമമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടെയും പിന്തുണ കൊണ്ട് അതിനെ അതിജീവിക്കാനായി- യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു.
വിദേശത്തുനിന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി നാട്ടിലേക്ക് തിരികെയെത്തിയത്. തുടര്‍ന്ന് യുവതിക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഭര്‍ത്താവിന് രോഗം ബാധിച്ചിരുന്നില്ല. ചികിത്സയ്ക്കു പിന്നാലെ രണ്ടുവട്ടം നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചതോടെയാണ് യുവതിയെ വിട്ടയ്ക്കാന്‍ തീരുമാനിച്ചത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ യുവാവിന്റെയും രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനു പിന്നാലെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്.
ഡോക്ടര്‍മാരില്‍നിന്നും നഴ്‌സുമാരില്‍നിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ ശേഷം രോഗം സ്ഥിരീകരിച്ച യുവാവ് പ്രതികരിച്ചു. അവരില്‍നിന്ന് ആത്മവിശ്വാസം തരുന്ന ഇടപെടലാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി അഞ്ചുപേര്‍ കൂടിയാണ് കൊല്ലത്ത് ചികിത്സയിലുള്ളത്.
content highlights: covif 19: two more discharged from hospital in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..