
പ്രതീകാത്മക ചിത്രം| മാതൃഭൂമി
തിരുവനന്തപുരം: അതിരൂക്ഷമായ കോവിഡ് വ്യാപനമാണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. വളരെ ഗുരുതരാവസ്ഥയിലാണ് നാം നില്‍ക്കുന്നത്. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..