കോവിഡ് : മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം: നജീബ് കാന്തപുരം


തിരുവനന്തപുരം : കോവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി മുന്നോട്ടു പോവുന്ന ഈ ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എം. എല്‍. എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്.

കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി നിരന്തരം ഇടപെട്ടു കൊണ്ട് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാപന സാധ്യത ഏറെയാണ്. മലയാളി മാധ്യമ പ്രവര്‍ത്തകരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്.

കോവിഡ് ബാധിതരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കോവിഡ് ബാധിച്ചു മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കണമെന്നും നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Rahul Mamkootathil

1 min

'സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു'

Jun 24, 2022

Most Commented