-
കോഴിക്കോട് : കോവിഡ് വിലക്കിനിടെ കള്ള് ഷാപ്പ് ലേലം നടത്തുന്നതിനെതിരെ കോഴിക്കോട് യൂത്ത്കോണ്‍ഗ്രസ് യൂത്ത്ലീഗ് പ്രതിഷേധം സംഘര്‍ഷത്തിലെത്തി. രാവിലെ കലക്ടറേറ്റിലെ പ്ലാനിങ് വിഭാഗത്തിലായിരുന്നു ലേലം നടക്കേണ്ടിയിരുന്നത്. പത്ത് മണിക്കാണ് ലേലം നിശ്ചയിച്ചിരുന്നതെങ്കിലും എട്ടരയോടെയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലേലഹാളിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.
വന്‍ പോലീസ് സന്നാഹത്തിലായിരുന്നു ലേല നടപടികള്‍. അകത്ത് കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായതോടെയാണ് സംഘര്‍ഷത്തിലായത്. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അറുപതോളം വരുന്ന പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ലേല നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കെ യുത്ത് ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി തള്ളിക്കയറാന്‍ ശ്രമിച്ചു. പിന്നീട് ഇവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമാണ് ലൈസന്‍സികള്‍ക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിഞ്ഞത്. കോവിഡ് പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുമ്പോള്‍ കള്ള് ഷാപ്പ് ലേലവും ബിവറേജസുകളും ബാറുകളും തുറന്നിരിക്കുന്നത് ശരിയല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
content highlights: Covid19, Toddy shop auction, Youth league protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..