തിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും ആര്‍എംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തില്‍ സംസാരിച്ചത്. ഒപ്പം സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഇന്ന് തന്നെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായാണ് വിവരം.
തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന് എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് സജികുമാര്‍ കടന്നിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞ് ദിശയുടെ വാഹനത്തില്‍ വീണ്ടും മെഡിക്കല്‍ കോളേജിലെത്തിച്ചത്. പെയിന്റിങ് തൊഴിലാളിയായ സജികുമാര്‍ തമിഴ്നാട്ടില്‍ മദ്യം വാങ്ങാന്‍ പോയതിനിടെയാണ് കോവിഡ് ബാധിക്കുന്നത്.
ഇയാളുടെ അവസാനത്തെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. കടുത്ത മദ്യാസക്തിയുള്ള സജികുമാര്‍ ചികിത്സയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ സജികുമാറിനെ കഴിഞ്ഞമാസം 28-നാണ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
സജികുമാറിന്റെ മരണവാര്‍ത്ത പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുരുകേശന് മുറിയില്‍ തൂങ്ങിമരിച്ചത്. തമിഴ്നാട്ടിലെ പന്നിഫാമില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ തുടങ്ങിയശേഷം ചൊവ്വാഴ്ചയാണ് നെടുമങ്ങാട്ടെ വീട്ടില്‍ തിരിച്ചെത്തിയത്. വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന ഇയാളോട് ബന്ധുക്കളും ഭാര്യയും ക്വാറന്റീനില്പോകാന് ആവശ്യപ്പെട്ടു.
രാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവേ അമിത മദ്യപാനാസക്തി ഉണ്ടായിരുന്ന ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Content Highlights: COVID-19 patient's suicide: Health Minister K. K. Shailaja rebuked Thiruvananthapuram Medical College authorities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..