പീഡനത്തിന് ശേഷം പ്രതി മാപ്പ് ചോദിച്ചു, പെണ്‍കുട്ടി വീഡിയോ റെക്കോര്‍ഡ് ചെയ്തു; നിര്‍ണായക തെളിവ്


2 min read
Read later
Print
Share

പീഡനത്തിന് ശേഷം പ്രതി യുവതിയോട് മാപ്പ് ചോദിച്ചു.

Image Grabbed from Mathrubhumi News Channel

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍.

'ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.'-കെജി സൈമണ്‍ പ്രതികരിച്ചു.

അതേസമയം കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

പീഡനക്കേസില്‍ അറസ്റ്റിലായ നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ്‌ നിലനില്‍ക്കുന്നുണ്ടെന്ന് കെജി സൈമണ്‍. പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അടൂരില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലും പെണ്‍കുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂര്‍വം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പ്രതിക്കെതിരെ കര്‍ശന നടപടി-ആരോഗ്യമന്ത്രി കെകെ ശൈലജ

അപ്രതീക്ഷിതവും സങ്കടകരവുമായ കാര്യമാണ് ആറന്മുളയില്‍ നടന്നത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറെ സര്‍വീസില്‍ നിന്നും ഒഴിവാക്കാന്‍ ഏജന്‍സിയോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

കൂടുതല്‍ ആളുകളെ ഒഴിവാക്കുക എന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് രോഗികള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയേയും അയച്ചത്. സംഭവം നിര്‍ഭാഗ്യകരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാമുന്‍കരുതലുകള്‍ നടപ്പിലാക്കും.

ആംബുലന്‍സ് ഏജന്‍സിക്കെതിരേയും കേസെടുക്കണം-എംസി ജോസഫൈന്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ

ആംബുലന്‍സില്‍ കോവിഡ് രോഗിയായ യുവതി പീഡിനത്തിനിരയായത് നിഷ്ഠൂരമായ സംഭവമെന്ന് വനിതകമ്മീഷന്‍ അധ്യക്ഷ. രാത്രികാലത്ത് കോവിഡ് രോഗികളായ സ്ത്രീകളെ കൊണ്ടുപോവുന്ന രീതി ഇനി ഉണ്ടാവരുത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ ജോലിയില്‍ നിയോഗിച്ച ഏജന്‍സിക്കെതിരെ കേസെടുക്കണം.

Content Highlights: Covid-19 patient molested in Ambulance, Driver arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreelekha

1 min

നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jun 6, 2023


arikomban

1 min

അരിക്കൊമ്പന്‍ ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍

Jun 5, 2023


arikkomban

1 min

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; മുറിവിന് ചികിത്സനല്‍കി

Jun 6, 2023

Most Commented