കോഴിക്കോട് : ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്.  അവിടെ താമസിച്ച് ജോലി ചെയ്യുകയാണ്.  ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20-ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

രണ്ടാമത്തെ ആള്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്.  മെയ് 7-ന് രാത്രി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.  മെയ് 18-ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്. 
 
മൂന്നാമത്തെയാള്‍ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13-ന് എത്തി. ജില്ലയിലെയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.  21-ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.  

നാലാമത്തെയാള്‍ 42 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സ്വദേശിയാണ്.  മെയ് 20-ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. 

അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്.  മെയ് 20-ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

നിലവില്‍ കോഴിക്കോട് ജില്ലക്കാരായ പതിനാറ് പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ പതിമൂന്ന് പേര്‍ കോഴിക്കോടും മൂന്ന് പേര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. ഇതിന് പുറമെ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം സ്വദേശികളായ ഒരോ ആളുകള്‍ വീതവും കോഴിക്കോട് പോസിറ്റീവായി ചികിത്സയിലുണ്ട്.

Content Highlights:Including One Heakth Worker Five Covid19 Case In Kozhikode