കൊറോണ: അമൃതാനന്ദമയി മഠത്തില്‍ ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചു


-

കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് മാതാ അമൃതാനന്ദമയി നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചതെന്ന് മഠം പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശികളടക്കം രാജ്യത്ത് 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിയത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അമൃതാനന്ദമയി മഠത്തില്‍ സമ്പര്‍ക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും അടക്കം ആരെയും അമൃതപുരി ആശ്രമത്തിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന് മഠം പ്രസ്താവനയില്‍ വ്യക്തമാക്കി.



രാത്രിയില്‍ മഠത്തില്‍ താമസിക്കുന്നതിനും പകല്‍ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശികളായ സന്ദര്‍ശകര്‍ ഇന്ത്യയിലെത്തിയിട്ട് എത്ര നാളായിരുന്നാലും ഇത് ബാധകമാണെന്നും മഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പ്രാര്‍ഥനയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇപ്പോഴത്തെ സാഹചര്യം മാറുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlights: COVID-19- Amritanandamayi stops darshan at Kerala ashram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented