ഈ കൊറോണക്കാലത്ത് കനിവിന്റെ കരുതലില്‍ തെരുവില്‍ നിന്ന് സുരക്ഷിതത്വത്തിലേക്കെത്തിയത് 671 പേര്‍


സ്വന്തം ലേഖകന്‍

ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സന്നദ്ധസംഘടനകളുടെ നിസ്വാര്‍ഥമായ സേവനമാണ് കരുത്താകുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തെരുവിൽ അന്തിയുറങ്ങുന്ന ആളുകളെ പുനരധിവസിപ്പിച്ച വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക്കിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

കോഴിക്കോട്: ഏതൊരു ദുരന്തകാലത്തും അവഗണിക്കപ്പെട്ടുപോവുന്ന ഒരു വിഭാഗമുണ്ട് നമുക്ക് ചുറ്റും. തെരുവിന്റെ മക്കള്‍... തന്റേതല്ലാത്ത കുറ്റങ്ങള്‍കൊണ്ട് തെരുവിനെ സ്‌നേഹിക്കേണ്ടി വന്നവര്‍. പക്ഷെ ഈ കൊറോണക്കാലത്ത് കോഴിക്കോട്ട് അതിനൊരു മാറ്റമുണ്ടായി. കൊറോണ വൈറസിനെയും തെരുവിന്റെ അനാഥത്വത്തെയും മറികടന്ന് അവര്‍ ജില്ലാ ഭരണകൂടത്തിന്റെ കനിവിന്റെ കരുതലിലെത്തി.

അവഗണിക്കപ്പെട്ടുപോകാവുന്ന ഒരു വിഭാഗത്തെ കരുതലിന്റെ ആദ്യദിനങ്ങളില്‍ തന്നെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് കൊറോണക്കാലത്തെ വേറിട്ട ചിത്രമാണ്. മൂന്ന് നേരം ഭക്ഷണം, അന്തിയുറങ്ങാനുള്ള ഇടം, വൈദ്യസഹായം തുടങ്ങി കനിവിന്റെ സ്നേഹസ്പര്‍ശമുള്ള ക്യാമ്പുകളില്‍ ഇവര്‍ ഏറെ ആശ്വാസത്തോടെയാണ് കഴിയുന്നത്. ഇന്ന് മറ്റു ജില്ലകള്‍ക്ക് കൂടി മാതൃകയാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഈ 'കോഴിക്കോടന്‍ മോഡല്‍'.ജില്ലാ കളക്ടര്‍ സാംബശിവറാവു പ്രത്യേക താല്‍പ്പര്യത്തോടെ ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് കരുത്താകുന്നത് ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളാണ്. ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത് സബ്കളക്ടര്‍ ജി പ്രിയങ്കയ്ക്കാണ്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷീബ മുംതാസിനെ നോഡല്‍ ഓഫീസറായും ചുമതലപ്പെടുത്തി. നഗരം സി.ഐ.:ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സഹായവും ക്യാമ്പുകള്‍ക്ക് ലഭിക്കുന്നുണ്ട്. ദൈനംദിന നടത്തിപ്പ് വിവിധ സന്നദ്ധസംഘടനകളും ഏറ്റെടുത്തതോടെ ക്യാമ്പുകളുടെ നടത്തിപ്പ് ഏറെ സുഗമമായി.

ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന 671 പേരെയാണ് കോവിഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിതാമസിപ്പിച്ചത്. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്, ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോയ്സ് ഹോസ്റ്റല്‍, പിങ്ക് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ്.സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യംപസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.

ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സന്നദ്ധസംഘടനകളുടെ നിസ്വാര്‍ഥമായ സേവനമാണ് കരുത്താകുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, പാളയം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ കണ്ടെത്തിയാണ് ക്യാമ്പിലെത്തിച്ചത്. ആവശ്യമായ വൈദ്യപരിശോധയും ഇവര്‍ക്ക് നടത്തിയിരുന്നു. ആരോഗ്യവകുപ്പ്, ഇംഹാന്‍സ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ കഴിയുന്നവരുടെ വിവരശേഖരണവും നടത്തുന്നുണ്ട്.

മെഡിക്കല്‍ ക്യാമ്പ്, ആള്‍ക്കഹോള്‍ അനോനിമസിന്റെ ക്ലാസ്, വ്യക്തിഗത കൗണ്‍സിലിങ്, അവശ്യമരുന്നുകള്‍ തുടങ്ങിയവയും ക്യാമ്പിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനായി ടെലിവിഷന്‍, കാരംസ്, ലുഡോ തുടങ്ങിയ കളികള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചു പോകാം. വീടും ബന്ധുക്കളും ഇല്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിന് വ്യക്തമായ പദ്ധതികളും ഇതിന്റെ ഭാഗമായി തയ്യാറാകുന്നുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented