കോവിഡ് പ്രതിരോധം: തദ്ദേശ സ്വയംഭരണ വാര്‍ റൂമുകള്‍ ഊര്‍ജിതമാക്കാന്‍ നീക്കം


ആന്റിജൻ പരിശോധന നടത്തുന്ന ആരോഗ്യ പ്രവർത്തക | ഫോട്ടോ: അഖിൽ ഇ.എസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കോവിഡും ഒമിക്രോമും വ്യാപിക്കുന്നതിന്റെ ഭാഗമായി ടിപിആര്‍ നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിനാലാണ് വാര്‍ റൂം പുനരുജ്ജീവിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നില്ലെന്നും ഓക്സിജന്‍ ബെഡുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിലവിലുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നുണ്ട്. ഡി.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്. ടെലിമെഡിസിനും ആംബുലന്‍സ് സൗകര്യവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോവുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും ഉറപ്പുവരുത്തുന്നതിനായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരാതിരിക്കാനായും തദ്ദേശ സ്ഥാപന തലത്തിലും വാര്‍ റൂമുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ആളുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയോഗിക്കാവുന്നതാണ്. ഇതിനാവശ്യമായ ചെലവ് തനത്/പദ്ധതി ഫണ്ടില്‍ നിന്ന് കണ്ടെത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Content Highlights : Covid19 WAR Room activities will be intensified at the state level-Minister MV Govindan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented