കൊച്ചി: കൊവിഡ് പ്രതിരോധത്തിനായുള്ള രണ്ടാംഘട്ട വാക്സിൻ കൊച്ചിയിലെത്തിച്ചു. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1,47,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് ജില്ലയിൽ വിതരണത്തിനായി എത്തിച്ചത്. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിൽ രാവിലെ 11.15നാണ് കൊച്ചിയിലെത്തിച്ചത്.

കൊച്ചിക്ക് പുറമെ കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനുകളും എത്തിച്ചിട്ടുണ്ട്. എറണാകുളത്തിന് 12 ബോക്സുകളും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്സുകളും ഉണ്ടാകും. ലക്ഷദ്വീപിലേക്ക് ഒരു ബോക്സാണുള്ളത്.

തൃശൂർ (31,000 ) പാലക്കാട്(25,500 )കോട്ടയം (24,000 ),ഇടുക്കി(7500) എന്നീ ജില്ലകളിലേക്കുള്ള വാക്സിനുകളും അടങ്ങിയിട്ടുണ്ട്. അതാതു ജില്ലകളിലേക്കുള്ള വാക്സിനുകൾ വിതരണത്തിനായി ഇന്ന് തന്നെ കൊണ്ടുപോകുന്നതാണ്. 12,000 ഡോസ് അടങ്ങിയ 12
ബോക്സുകളും കൂടാതെ 3000 ഡോസിൻ്റെ ഒരു ബോക്സിലുമായാണ് വാക്സിൻ എത്തിയിട്ടുള്ളത്.

2 മുതൽ 8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്സിൻ സംഭരിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ വാക്സിൻ സ്റ്റോറിലാണ് വാക്സിൻ എത്തിച്ച് സൂക്ഷിച്ചിട്ടുള്ളത്.

 

Content Highlights:Covid vaccine second batch reached kochi