കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമം പാടില്ല; ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണം


ശിഹാബുദ്ദീൻ തങ്ങൾ

പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളിൽ മാത്രം പെരുന്നാൾ നമസ്കാരം നടത്തുക

-

കാക്കനാട്: നാ​ളത്തെ ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമമോ മാംസവിതരണമോ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികർത്തിന് ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രങ്ങൾ സംബന്ധിച്ച് തീരുമാനമായത്.

കണ്ടെയ്മെന്റ് സോണുകളിൽ ബലികർമവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പള്ളികളിലായാലും വീടുകളിലായാലും ബലികർമത്തിനോ മാംസ വിതരണത്തിനോ അനുമതിയില്ല. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബലികർമം നടത്താം -ഡെപ്യൂട്ടി കളക്ടർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വീടുകളിൽ ബലികർമം നടത്തുമ്പോൾ പരമാവധി അഞ്ചു പേർ മാത്രമേ എത്താവൂ. ക്വാറന്റീനിൽ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കർമത്തിൽ പങ്കെടുക്കാൻ പാടില്ല. ബലികർമ വേളയിലും അതിനു ശേഷം വീടുകളിൽ മാംസം വിതരണം ചെയ്യുമ്പോഴും പൂർമണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം. പള്ളികളിൽ ബലികർമവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവിലുള്ളത്.

ബലികര്‍മങ്ങള്‍ അനുവദിക്കില്ലെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാംസ വില്‍പനശാലകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. അവശ്യസേവനമായി പരിഗണിച്ചാണ് ഈ ഇളവ്. കര്‍ഫ്യൂ നിലനില്‍ക്കുന്ന ആലുവ ക്ലസ്റ്ററിലും മറ്റും അഞ്ചു മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. നിലവില്‍ രണ്ടു മണിവരെയാണ് കര്‍ഫ്യൂ മേഖലകളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. മറ്റ് ആഘോഷ പരിപാടികളോ കൂട്ടപ്രാര്‍ത്ഥനയോ ഒന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ലെന്നും വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

ആഘോഷങ്ങൾ പരമാവധി ചുരുക്കി നിർബന്ധിത ചടങ്ങുകൾ മാത്രം നിർവഹിക്കുക, കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കുക, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളിൽ മാത്രം പെരുന്നാൾ നമസ്കാരം നടത്തുക, പള്ളികളിലെ നമസ്കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി നൂറുപേർ മാത്രം പങ്കെടുക്കുക തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്.

Content Highlights: covid spread restrictions for bakrid celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented