തൃശ്ശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ട്രെയിനിങ് ക്യാമ്പില്‍ കോവിഡ് പടരുന്നു. പരിശീലന കേന്ദ്രത്തിലെ 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണ പട്ടികയില്‍ നൂറിലേറെ പേരുണ്ടെന്നാണ് വിവരം. 

എന്നാല്‍ ട്രെയിനിങ് ക്യാമ്പ് ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ട്രെയിനിങ് തുടരുമെന്നാണ് അവിടെയുള്ള മറ്റുള്ളവര്‍ക്ക് ലഭിച്ച വിവരം.

Content Highlights: Covid spread in Kerala Police Academy Thrissur