തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിദേശത്തുനിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ.എ.എസ്. ഓഫീസര്‍മാരടങ്ങിയ സ്‌പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനാണ് സെല്ലിന്റെ നേതൃത്വം. അദ്ദേഹത്തിനാണ് നോര്‍ക്കയുടെ കൂടി ചുമതലയുള്ളത്. ഇളങ്കോവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍: 9446001265. കാര്‍ത്തികേയന്‍, കൃഷ്ണതേജ എന്നിവരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. 

സ്‌പെഷല്‍ സെല്ലുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. 8330011259 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍. കാര്‍ത്തികേയന്‍- 9447711921, കൃഷ്ണതേജ-9400986111 എന്നിങ്ങനെയാണ് ഇവരെ ബന്ധപ്പെടാനുള്ള നമ്പര്‍. ഏത് ആവശ്യത്തിനും സംശയദൂരീകരണത്തിനും ഇവരെ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

content highlights: covid: special cell constituted for coordinating foreign aid