'ജീവിതം വഴിമുട്ടിയവരോട് മയത്തില്‍ പെരുമാറിക്കൂടെ മുഖ്യമന്ത്രീ'?; വ്യാപാരികള്‍ക്കൊപ്പമെന്ന് സുധാകരന്‍


കെ. സുധാകരൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ ഒരു മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്‍കുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ പിന്നാരോടാണ് അവര്‍ പറയുക. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

'മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വര്‍ണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വര്‍ണം പിടച്ച് പറിച്ചതിന്റെ ഒരു വിഹിതം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണ്. കച്ചവടക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു സര്‍ക്കാരിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത് അപമാനിക്കാതിരിക്കാനെങ്കിലും സര്‍ക്കാരിന് സന്മനസ്സ് ഉണ്ടാകണം' അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമാണ്. അവരുടെ സമരത്തിനൊപ്പമാണ്. ബസുകളുടെ കാര്യത്തിലും അതേ സമീപനമാണ്. നികുതിയും ലോണും അവര്‍ അടക്കണം. അതിന് യാതൊരു സമയം നല്‍കലുമില്ല. എന്നാല്‍ ബസുകള്‍ ഓടാനോ കടകള്‍ തുറക്കാനോ പാടില്ല. സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകളാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രധാന്യത്തെ വില കുറച്ച് കാണുന്നില്ല. എന്നാല്‍ അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഒരു മയപ്പെടുത്തിയ പ്രതികരണവും ഒരു മയപ്പെടുത്തിയ പെരുമാറ്റവും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചെയ്തൂകൂടെയെന്നും സുധാകരന്‍ ചോദിച്ചു.

കേരളത്തിന്റെ ഗവര്‍ണര്‍ ഇന്ന് സത്യാഗ്രഹമിരിക്കുകയാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമാണ്. ഒരു സംസ്ഥാനത്തിന്റെ തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യാഗ്രഹമിരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എവിടെയെങ്കിലുമുണ്ടോ..പറഞ്ഞ് പറഞ്ഞ് നടപടികളില്ല.കരഞ്ഞ് കരഞ്ഞ് തരമില്ല. കണ്ട് കണ്ട് സഹിച്ചു. ഇനിയും സഹിക്കാനാവുന്നില്ല. അവടെയാണ് ഒരു സമൂഹം ഉണരുന്നത്. ജനങ്ങള്‍ക്ക് നല്‍കേണ്ട സുരക്ഷിത്വം ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ഭരണത്തലവന്‍ തന്നെ സമരമിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.ഒരു പുനരാലോചന വേണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ആവശ്യപ്പെടുന്നു. ഞങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented