മുഖ്യമന്ത്രി പിണറായി വിജയൻ| Photo: Mathrubhumi Library
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച നടത്തും.
സെപ്തംബര്‍ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അവലോകനയോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അവലോകനയോഗം നടത്തുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും.
content highlights: covid prevention: chief minister pinarayi vijayan to talk with officials and lsg representatives
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..