തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു


തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38 )യാണ് മരിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയായിരുന്നു ആത്മഹത്യ.

ആത്മഹത്യാ ശ്രമത്തെത്തുടർന്ന് ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ഇയാളുടെ മരണം വൈകുന്നേരം 6 45 ഓടു കൂടിയാണ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആശുപത്രിയിലെ ശൗചാലയത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ശൗചാലയത്തില്‍ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കൗണ്‍സിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ബിജി എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Covid patient died after suicide attempt in Thiruvananthapuram medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented