തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 38 കാരന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയാണ് ആത്മത്യാശ്രമം.  

ഇയാളെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിലെ ശൗചാലയത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  ശൗചാലയത്തില്‍ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കോവിഡ് വാര്‍ഡിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.  കൗണ്‍സിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Covid patient attempt to suicide in Thiruvananthapuram medical college