കൊച്ചി: ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ കലാപരിശീലന ശൃംഖല ഒരുക്കി കലാഭവന്‍. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്‌ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. ഇത് ലോകത്തെ ഏറ്റവും വലിയ കലാപരിശീല ശൃംഖല ആയിരിക്കുമെന്നാണ് കലാഭവന്‍ ഭാരവാഹികളുടെ അവകാശവാദം.

ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെനിന്നും മലയാളികള്‍ക്ക് കലാപരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 

കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌റ്റേജ്‌ കലാകാരന്മാര്‍ക്കും കലാപരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടേണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് കലാപരിശീലന ശൃഖലയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദും പറഞ്ഞു. 

Content Highlights: covid online classes by Kalabhavan for students