തിരുവനന്തപുരം:  തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ചുമതലയൊഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. മറ്റ് മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരും ചുമതല ഒഴിയുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ.) പറഞ്ഞു. 

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ മറ്റ് മെഡിക്കല്‍ കോളേജുകളിലേയും കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ നിന്ന് ഒഴിയുന്നത്. 

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തന്നെ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല ഒഴിയുമെന്ന് കെ ജി എം സി ടി എ അറിയിച്ചിരുന്നു. ഓരോ മെഡിക്കല്‍ കോളേജുകളിലും രണ്ടും മൂന്നും ഡോക്ടര്‍മാരെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. നോഡല്‍ ഓഫീസര്‍മാരുടെ ചുമതല ആശുപത്രിയുടെ ഭരണ നിര്‍വഹണ തലത്തിലുള്ള ആരെങ്കിലും തന്നെ ഏറ്റെടുക്കട്ടെയെന്ന നിലപാടിലാണ് സംഘടന. 

Content Highlights: Covid nodal officers from Thiruvananthapuram and kochi were resigned