തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ പ്രവര്‍ത്തന സജ്ജമായി. 1200ലധികം കിടക്കകളുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സര്‍വ്വകലാശാല വനിതാ ഹോസ്റ്റലിലാണ് ഒരുക്കിയിട്ടുള്ളത്. പതിവു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പഞ്ചായത്തിലും  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും. 5000 പേര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ പുതുതായി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ആലപ്പുഴ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്  ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്  തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐടിബിപി ക്യാമ്പില്‍ കൂടുതല്‍ രോഗബാധിതരെ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ക്യാമ്പിന് സമീപം സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു.സർക്കാർ ഓഫീസുകൾ നടത്തുന്ന എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തിവെച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

content highlights: Covid First line treatment centre in Calicut University