കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി.

കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച ഇവര്‍ നേരത്തെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് മാറ്റുകയായിരുന്നു.

വാര്‍ധക്യ സഹജമായ അവശതകളൊഴിച്ച്‌ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

content highlights: Covid death in kasargode, Kerala death toll