ഭരതൻ, കണ്ണൻ, മധു
എടപ്പാള്‍: കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന് സംസ്ഥാനത്ത് മൂന്നു പേര് ആത്മഹത്യ െചയ്തു. എടപ്പാള്‍ അയിലക്കാട് അപ്നാ അപ്നാ ഹോട്ടലുടമ കോതകത്ത് ഭരതന് (ഗണേശന് -48), പാലക്കാട് തെങ്കര ചേറുംകുളത്ത് ലോട്ടറിക്കടയുടമ ഏച്ചന്മാരെ വീട്ടില്‍ കണ്ണന് (49), കട്ടപ്പന കല്യാണത്തണ്ട് തുണ്ടത്തില്‍ മധു (55) എന്നിവരാണ് ആത്മഹത്യ െചയ്തത്. ലോഡ്ജില്‍ താമസിക്കുന്ന ഭരതനും കുടുംബവും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ദീര്‍ഘകാലം ഹോട്ടലടച്ചതോടെ സാമ്പത്തികമായി തകര്‍ന്ന ഇദ്ദേഹത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ചങ്ങരംകുളം പോലീസ് മൃതദേഹ പരിശോധന നടത്തി. ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: ലീന. മക്കള്‍: അഖില്‍, അതുല്‍.
മണ്ണാര്‍ക്കാട് പച്ചക്കറിമാര്‍ക്കറ്റില്‍ രാജമാണിക്യം ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു കണ്ണന്. കടബാധ്യതയാണ് മരണകാരണമെന്ന് കുടുംബക്കാര് പറഞ്ഞു. ഭാര്യ: സുനിത. മക്കള്‍: അരുണ്‍, അശ്വതി.
തേക്കടിയിലെ ആനസവാരി കേന്ദ്രത്തിലായിരുന്നു മധുവിന് ജോലി. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ മടങ്ങിയെത്തി കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: ശ്രുതി, വിഷ്ണു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..