Photo: Screengrab, Mathrubhumi News
കോഴിക്കോട്: ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് കാരണം ഡീന്‍ കുര്യാക്കോസ് എംപിയും വ്ളോഗര്‍ സുജിത് ഭക്തനും ഉള്‍പ്പെട്ട സംഘം നടത്തിയ
യാത്രയാണെന്ന ആരോപണത്തിന് മറുപടിയുമായി സുജിത് ഭക്തന്. ആരോപണം വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്.
ഇടമലക്കുടിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായാണ് അവിടെ പോയത്. കോവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്ര. സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കും യാത്രയുടെ ഒരുമാസം മുന്‍പോ യാത്രക്ക് ശേഷമോ രോഗം വന്നിട്ടില്ലെന്നും സുജിത് ഭക്തന് പറഞ്ഞു.
ഇടമലക്കുടി യാത്രയില്‍ താനും എംപി ഡീന്‍ കുര്യാക്കോസും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരുന്നു. പുറത്ത് നിന്ന് അനേകം ആളുകള്‍ അവിടെ വരുന്നുണ്ട്. പക്ഷേ തങ്ങള്‍ വീഡിയോ ഇട്ടതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ യാത്ര വിവാദത്തിലാകുന്നത്.
അവിടെ പോയി വന്ന ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തങ്ങളാണ് കോവിഡ് കൊടുത്തത് എന്നത് അം?ഗീകരിക്കാനാകില്ല. താന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്, സ്ഥലം എംപി വിളിച്ചപ്പോള്‍ പോവുക മാത്രമാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം ചൂണ്ടിക്കാണിച്ച് ക്രൂശിക്കുന്നത് തെറ്റായ നടപടിയാണെന്നും സുജിത് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..