തിരുവനന്തപുരം: സിപിഐ നേതാവ് ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബിനോയ് വിശ്വം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ അവസാനിച്ചത്.

തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു.

ബിനോയ് വിശ്വം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

Content Highlights: Covid confirmed to CPI leader Binoy Viswam MP