പ്രതീകാത്മ ചിത്രം: ഫോട്ടോ; അഖിൽ ഇ.എസ്
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത രോഗിക്ക് ബീച്ചാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ബീച്ചാശുപത്രിയില്നിന്ന് രോഗിയെ വീണ്ടും മെഡിക്കല്‍കോളേജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
തുടയെല്ല് പൊട്ടി ശസ്ത്രക്രിയ കഴിഞ്ഞ നല്ലളം സജ്മാസ് മനയില്താഴെപറമ്പ് ഇമ്പിച്ചായിശബി (71) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമാണ് തുടയെല്ല്പൊട്ടിയ ഇമ്പിച്ചായിശബിയെ മെഡിക്കല്‍കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏഴാംതീയതി ശസ്ത്രക്രിയ നടത്തി. വാര്‍ഡിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യസ്ഥിതി മോശമാവുകയും പനി കൂടുകയുംചെയ്തു. എന്നാല്‍, പനിയുള്ളതുകാരണം ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും 11-ന് ഡിസ്ചാര്‍ജ് നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇവരെ ബീച്ചാശുപത്രിയിലേക്ക് റഫര്‍ചെയ്യുകയും ചെയ്തു. ബീച്ചാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്കോളേജിലേക്കുതന്നെ മാറ്റി. നിലവില്‍ ഇമ്പിച്ചായിശബിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചു.
Content Highlights: covid confirmed for patient who was forcibly discharged from medical college
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..