കൊച്ചി: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും കാണിച്ച് പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് യുവതി പീഡനമല്ല നടന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നല്‍കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെപ്റ്റംമ്പര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി പാങ്ങോട്ടെ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. പിന്നാലെ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
content highlights: Covid certificate Abuse case, it was consensual sex, says lady
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..