പ്രതീകാത്മക ചിത്രം | Photo: PTI
കണ്ണൂര്‍: ആശുപത്രികളില്‍ കോവിഡ് ബാധിതര്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയെ കൂടുതല്‍ നിയന്ത്രണങ്ങളുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പുതിയ ഉത്തരവിട്ടത്.
ജനുവരി ഒന്നാം തിയ്യതിയെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 67 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മതപരമായ ചടങ്ങുകള്‍, മരണ, വിവാഹ ചടങ്ങുകള്‍ എന്നിവക്ക് ഇനി 50 പേരെ മാത്രമാണ് അനുവദിക്കുക.
രോഗികളുടെ എണ്ണം കൂടിയതിനാല്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരുടെ പ്രവേശനം ഇനി കണ്‍ട്രോള്‍ റൂം വഴിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ മാത്രമേ ഒപി പ്രവര്‍ത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ഫീവര്‍ ക്ലിനിക്കും തയ്യാറാക്കിയിട്ടുണ്ട്.
ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ അടിസ്ഥാനമാക്കിയാണ് നിലവില്‍ ജില്ലകളിലെ കോവിഡ് നിയന്ത്രണം. ജനുവരി ഒന്നില്‍ നിന്ന് ആശുപത്രി അഡ്മിഷന്‍ ഇരട്ടിയും ഐസിയു കേസുകളില്‍ 50% വര്‍ധനയും വന്നാല്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തും.
Contnet Highlights: Covid cases increase in Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..