തിരുവനന്തപുരം: 50 ശതമാനം മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) അതുപോലെത്തന്നെ ഐസൊലേഷന്‍, കോറന്റൈന്‍ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.
കോണ്ടാക്ട് ടെസ്റ്റിംഗ്, സര്‍വൈലന്‍സ് ടെസ്റ്റിംഗ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊര്‍ജ്ജസ്വലമായി വീണ്ടും ചെയ്താല്‍ മാത്രമേ രോഗബാധിതരെയും രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുകയുള്ളു. അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി ഒത്തു ചേരൽ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇളവുകള്‍ നല്‍കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവന്‍ പണയം വച്ചുകൊണ്ടാകരുത് എന്ന് ഐ.എം.എ. ഓര്‍മ്മിപ്പിക്കുന്നു.
കോവിഡുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ അനുവര്‍ത്തിക്കുന്ന കാര്യത്തില്‍ ഒരു അലംഭാവം ജനങ്ങളില്‍ ഉണ്ടാകുന്നതായി കാണുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കും.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനുമുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.
വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഐ.എം.എ പറഞ്ഞു. ഇന്നത്തെ നില തുടര്‍ന്നാര്‍ ആരോഗ്യ പ്രര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. പൊതുജനങ്ങള്‍ക്കും വാക്സിന്‍ നല്‍കേണ്ടതുണ്ടെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് ത്വരിതഗതിയില്‍ വാക്സിനേഷന്‍ നടത്തണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
Content Highlights: Covid cases in kerala, RT PCR Test, IMA