
-
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലും വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി (വി.ആര്.ഡി.എല്‍) കോവിഡ് 19 പരിശോധനക്ക് സജ്ജമായി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയാണിത്. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴില്‍ സെന്‍ട്രല്‍ ലാബിനോട് സമീപമാണ് ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 2017ലാണ് ഈ ലാബിനായി സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തോടു കൂടിയ ഭരണാനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ലാബിന്റെ പണികള്‍ 2019 മെയ് മാസം പൂര്‍ത്തിയായി.
കോവിഡ് 19നുള്ള കളക്ഷന്‍ സെന്റര്‍ ആയി മാര്‍ച്ച് 7ന് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും മാര്‍ച്ച് 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയും ചെയ്തു. 13നാണ് അന്തിമ അംഗീകാരം ലഭിച്ചത്. ഏകദേശം 50 ഓളം കൊറോണ സാമ്പിള്‍ ടെസ്റ്റുകള്‍ നടത്താനുള്ള പ്രാപ്തിയാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച മുതല്‍ (മാര്‍ച്ച് 16) ടെസ്റ്റുകള്‍ ചെയ്തു തുടങ്ങും. ഇതുകൂടാതെ ഈ ലാബില്‍ എച്ച്.1 എന്‍.1, ഹെപ്പറ്റൈറ്റിസ് വൈറസുകള്‍, മസ്തിഷ്ക ജ്വരം ഉണ്ടാകുന്ന വൈറസുകള്‍ മുതലായ വൈറസ്ജന്യ രോഗങ്ങള്‍ കണ്ടത്താനും കഴിയും.
Content Highlights: COVID 19 Virology Lab Thrissur medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..