ജീവാമൃതത്തിലൂടെ വാക്സിന്‍ ലഭിച്ചത് 5000 പേര്‍ക്ക്, ഇത് കോവിഡ് പ്രതിരോധത്തിലെ പുത്തന്‍ മാതൃക


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ മാതൃക തീർത്ത് ജീവാമൃതം പദ്ധതി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാതൃക തീര്‍ത്ത് ജീവാമൃതം പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ വാക്സിനേഷന്‍ ഡ്രൈവുകള്‍ക്ക് പുറമേ 5000 പേര്‍ക്കാണ് ജീവാമൃതം പദ്ധതിയിലൂടെ വാക്സിന്‍ ലഭിച്ചത്.

സിനിമതാരം മമ്മൂട്ടിയാണ് സാധാരണകാര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്ന പദ്ധതിയെ പറ്റി വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി സാലിഹുമായി പങ്കുവെച്ചത്. സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ നീണ്ടു പോവുന്ന കോവിഡ് കാലത്തെ അതിജീവിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുകയാണ് വേണ്ടത് എന്ന ചിന്തയായിരുന്നു പദ്ധതിക്ക് പിന്നില്‍. വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയര്‍ & ഷെയര്‍' ഫൗണ്ടേഷനും ചേര്‍ന്ന് പദ്ധതി വിഭാനം ചെയ്ത് നടപ്പിലാക്കുകയായിരുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ സമാപന സമ്മേളനം എം.വി ശ്രേയാംസ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ അതിജീവിക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.വി ശ്രേയാംസ് കുമാര്‍ എം.പി പറഞ്ഞു. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് സഹായം നല്‍കാന്‍ മനസു കാണിക്കുന്നവരാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ സി.പി സാലിഹ് അദ്ധ്യക്ഷത വഹിച്ചു.

സിനിമതാരം സുരേഷ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. വലപ്പാട്, എടത്തിരുത്തി, കയ്പ്പമംഗലം, പെരിഞ്ഞനം, മതിലകം, ടചപുരം, എടവിലങ്ങ്, എറിയാട്, തുടങ്ങിയ പഞ്ചായത്ത് പരിധികളിലും, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലും ഉള്ള അയ്യായിരം പേര്‍ക്കാണ് പദ്ധതിയിലൂടെ പത്ത് ദിവസം കൊണ്ട് കോവിഷീള്‍ഡ് വാക്സിന്‍ നല്‍കിയത്. ശനിയാഴ്ച എറണാകുളം ആലുവയിലും തിങ്കളാഴ്ച എങ്ങണ്ടിയൂരിലും വാക്സിനേഷന്‍ ക്യാമ്പ് നടക്കും. സാമ്പത്തിക പ്രയാസം അനുഭവക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഡ്രൈവര്‍മാര്‍ക്കും, കച്ചവട സ്ഥാപനങ്ങളിലും മറ്റും തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രഥമ പരിഗണന്ന നല്‍കിയാണ് വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ദയ ജനറല്‍ ആശുപത്രി ഡയറക്ടര്‍ അബ്ദുള്‍ ജബ്ബാര്‍, ഡോ. ഷൈന്‍ ജര്‍മനി, സി.പി ട്രസ്റ്റ് അംഗം രഹ്ന സാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented