43 അ‌ന്തേവാസികൾക്ക് കോവിഡ്, ഒരു മരണം; എറണാകുളത്ത് വയോജനകേന്ദ്രം പ്രത്യേക ആശുപത്രിയാക്കി


ഇവിടെയുള്ള 90 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്

-

കൊച്ചി: 43 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു കോവിഡ് മരണം ഉണ്ടാവുകയും ചെയ്ത എറണാകുളം തൃക്കാക്കരയിലെ വയോജനകേന്ദ്രം പ്രത്യേക ആശുപത്രിയാക്കി. ഇവിടെ മുഴുവൻ സമയ ഡോക്ടറെ ഏർപ്പെടുത്തി. വയോജനകേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്നും ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.

143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വയോജനകേന്ദ്രം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ​ഹൈ റിസ്ക് കാറ്റഗറിയിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് വയോജനകേന്ദ്രം തന്നെ ആശുപത്രിയാക്കി മാറ്റിയത്.

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുവാൻ ഒരാൾക്ക് മാത്രമാണ് അനുമതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented