തിരുവനന്തപുരം: കണ്ടൈന്‍മെന്റ് സോണില്‍ ഒഴികെയുള്ളയിടങ്ങളില്‍  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്നും നിര്‍മാണ പ്രവര്‍ത്തനം തുടരാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ സാമഗ്രികള്‍ക്ക് ചിലര്‍ അമിത വില ഈടാക്കുന്നത്  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുറച്ച് കാലം വില്‍പ്പന നടക്കാത്തതിന്റെ ലാഭം മുഴുവന്‍ ഇപ്പോള്‍ ഉണ്ടാക്കിക്കളയാമെന്ന് നോക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കണം. വീട് നിര്‍മാണം പോലുള്ള സ്വകാര്യ നിര്‍മാണമുണ്ട്. ഇതിനും യാതൊരു തടസ്സമില്ല. പലയിടത്തും 25 ശതമാനം മാത്രമാണ് ജോലി പുനരാരംഭിച്ചത്. ഇത് വൈകിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വടക്കന്‍ മേഖലയില്‍ ചെങ്കല്ല് വെട്ടുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണവും ഈ ഘട്ടത്തില്‍ എടുത്തുകളയുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ് എന്ന് കണ്ടത് കൊണ്ടാണ് നിയന്ത്രണം എടുത്തുകളയുന്നതെന്നും ചെങ്കല്ല്  വെട്ടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍ | Read More..

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി  | Read More..

സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി  | Read More..

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; അമിത വില ഈടാക്കിയാല്‍ നടപടി- മുഖ്യമന്ത്രി | Read More..

കേന്ദ്രം കണ്ണൂരിനെ ഒഴിവാക്കി; കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികള്‍: മുഖ്യമന്ത്രി | Read More..

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും | Read More..

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്നു വരുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം | Read More..

കോണ്‍ഗ്രസുകാരുടെ പണം കയ്യിലിരിക്കട്ടെ; സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങില്ല- മുഖ്യമന്ത്രി  | Read More..

 

Content Highlights:Construction Work Will Restart