കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കോവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം. കൃത്രിമ ശ്വസനസഹായികളുടെ സഹായത്തോടെയാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
66 വയസ്സുള്ള തോപ്പുംപടി സ്വദേശിക്ക് കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹവും വൃക്കരോഗവും ഉണ്ട്. 48 വയസ്സുള്ള ആലപ്പുഴ സ്വദേശിക്കും കുവൈത്തില്‍ നിന്നെത്തിയ കൊച്ചി തുരുത്തി സ്വദേശിയായ 51 വയസ്സുകാരനും കടുത്ത ന്യുമോണിയ ബാധയുണ്ട്.
എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് 173 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 44 പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലുള്ളത്.
Content Highlights: Covid-19 patients Kalamasserry Medical college Kerala Covid-19