വയനാട്: ഗ്രീന്‍ സോണായ വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും ദിവസങ്ങളിലും നടത്തണമെന്നാണ് ഇന്നത്തെ അവലോകന യോഗത്തില്‍ പൊതുവെ ഉണ്ടായിട്ടുള്ള നിഗമനമെന്നും മന്ത്രി പറഞ്ഞു.  

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇങ്ങോട്ട് വരുന്നതാണ് വയനാട്ടിലെ പ്രധാന പ്രശ്‌നം. അവരോടെല്ലാം നോര്‍ക്ക വഴി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിമാനത്താവളത്തില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധനയുടെ രീതിയിലുള്ള പരിശോധനാ സംവിധാനം ഒരുക്കാനും എല്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലും അത്തരത്തിലുള്ള നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. 

ആ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇന്നലെ മുതല്‍ തന്നെ മുത്തങ്ങയില്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 

content highlight: covid 19 new regulations will not be allowed in wayanad says minister ak saseendran