മുംബൈ: മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി. സംസ്ഥാനം എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന നിമിഷം റദ്ദാക്കിയത്. താനെയില്‍ നിന്നും ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിന്‍ പുറപ്പേടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദ് ചെയ്തത്.
നിലവിലെ സാഹചര്യത്തില്‍ ക്വാറന്റീന്‍ സംവിധാനങ്ങള്‍ക്കടക്കം സാവകാശം ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് കേരളം മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ ട്രെയിന്‍ വിടേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയത്.
Content Highlights: covid 19 lock down Shramik train from mumbai to kerala cancelled