പ്രതീകാത്മകചിത്രം | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കല്‍ വൈകും. പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത്.
കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി കൊടുക്കാന്‍ ആലോചിച്ചത്. എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശയോടെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍ തീരുമാനമെടുക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പെട്ടന്ന് ബാര്‍ തുറക്കല്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ തീരുമാനം.
പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാല്‍ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ വലിയ വിമര്‍ശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതോടെ രാഷട്രീയ അന്തരീക്ഷം പ്രക്ഷുബ്ധവുമാണ്. അതിനാലാണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.
Content Highlights: Covid 19 lock down bar will not be open suddenly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..