കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും. 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു.  രോഗവ്യാപനം നിയന്ത്രിക്കാനായി പോലീസ് നടപടികളും ശക്തമാക്കും. 

550 കോവിഡ് രോഗികളാണ് ജില്ലയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 4660 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.