Photo: Pixabay
വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി. കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലാണ് സംഭവം.
കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്. കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് അവിടെയില്ല എന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് ഇയാള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്ന് ചാടിപ്പോയതായി പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. തിരുനെല്ലി പോലീസ് ഇയാള്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Content Highlights: COVID 19 Kerala: Kottayam man escape from quarantine centres in Wayanad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..