-
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമന്‍ (70), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍ (74), കാസര്‍കോട് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ മരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെച്ചിരുന്നു. കോവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.
പത്തനംതിട്ടയില്‍ മരിച്ച പുരുഷോത്തമനും പ്രായാധാധിക്യം മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഈ മാസം 14ന് ആണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം സ്വദേശി ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രായത്തിന്റെ അവശതകളല്ലാതെ മറ്റ് അസുഖങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.
Content Highlights: Covid 19 deaths confirmed in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..