സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 10 കോവിഡ് മരണം; മരിച്ചവരിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞും


-

കോഴിക്കോട്: ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 10 പേര്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് മരണങ്ങളുണ്ടായത്.

കാസര്‍കോട് സ്വദേശികളുടെ മകളായ റിസ (ഏഴ് മാസം), കാസര്‍കോട് സ്വദേശി മോഹനന്‍ (72) എന്നിവരാണ് കാസര്‍കോട് ജില്ലയില്‍ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച ഉച്ചയോടെ റിസ മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുട്ടി. നേരത്തെ കുട്ടിയുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

വയനാട്ടില്‍ ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വാളാട് സ്വദേശി ആലി (73) മരിച്ചു. ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് വിവാഹച്ചടങ്ങുകള്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. ഈ വാളാട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച മരിച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാരദ.

ആലപ്പുഴയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സദാനന്ദന്‍ മരിച്ചത്. ജൂലായ് അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കോന്നി സ്വദേശി ഷഹറുബാന്‍ (54) ആണ് പത്തനംതിട്ട ജില്ലയില്‍ മരിച്ചത്.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) മരിച്ചു. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മരിച്ച മറ്റൊരാള്‍ വെട്ടൂര്‍ സ്വദേശി മഹദ് ആണ്.

Content Highlights: seven-month-old baby died, covid 19 death in kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented