തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ചില കേസുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നപ്പോള്‍ അതിലൂടെ ലഭിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള കേസുകള്‍ കണ്ടെത്താനും ക്വാറന്റൈന്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. 

നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സംസ്ഥാനത്തെ സ്ഥിതിമാറും. എന്നാല്‍ നിയന്ത്രണങ്ങളെ വക വയ്ക്കാതെ കൂട്ടംകൂടാനുള്ള പ്രവണത ഉണ്ടാവുന്നുണ്ട്. 

തിരുവനന്തപുരത്ത് മത്സ്യലേലവുമായി ബന്ധപ്പെട്ട പ്രശ്‌നം കൂട്ടംകൂടലുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലംവിളി നടന്നു. ചില കമ്പോളങ്ങളിലും വലിയ ആള്‍ക്കൂട്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിനിന്നു. പലഭാഗത്തും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് സ്ഥിതി ഗുരുതരമാക്കും, 

നേരിയ അശ്രദ്ധ പോലും രോഗപ്പകര്‍ച്ചയ്ക്ക്‌ ഇടവരുത്തി നമ്മളെ കോവിഡ് രോഗികളാക്കാം. രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

 

Content Highlights: Covid 19 cases emerges from unknown sources, says Chief Minister