
-
തിരുവനന്തപുരം: മൂന്നാം ഘട്ടത്തിലും ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയായി തിരുവനന്തപുരം തുടരുകയാണ്. ഒരു ശമനവും ഇല്ലാതെ രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ജില്ലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ജില്ലയില്‍ 219 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ജില്ലയില്‍ തുടര്‍ച്ചയായി 200-ല്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടായിരിക്കുന്നതും തിരുവനന്തപുരത്ത് തന്നെയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം.
137 പേരാണ് വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ രോഗമുക്തി നേടിയത്. മൂവായിരത്തില്‍ അധികം പേര് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗവ്യാപനം തുടങ്ങിയിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്കാജനകമായി തുടരുകയാണ്. ഇന്നാണ് ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഏറ്റവും കൂടിയ ദിവസം. 28 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 7 ആരോഗ്യപ്രവര്ത്തര്ക്കാണ് ഇന്ന് രോഗം ബാധിച്ചിരിക്കുന്നത്.
തീരദേശ മേഖലകളിലെ ക്ലസ്റ്ററുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അഞ്ചുതെങ്ങില്‍ ഇപ്പോഴും തീവ്രരോഗബാധയാണുള്ളത്. ആന്റിജന്‍ പരിശോധനയില്‍ ഇന്നുമാത്രം 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്തെ രോഗബാധിതരുടെ എണ്ണത്തിന്റെ ആകെത്തുകയിലും ഉള്ളത്.
തീരദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും മലയോര പ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലഭിക്കുന്നത്. കരിങ്കുളം പഞ്ചായത്ത് ഉള്‍പ്പെടുന്ന പുല്ലുവിളയിലാണ് ആദ്യം സമൂഹവ്യാപനം ഉണ്ടായത്. ഈ പഞ്ചായത്തിലെ തന്നെ മറ്റിടങ്ങളിലും രോഗം വ്യാപിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
കാട്ടാക്കട, കള്ളിക്കാട് അടക്കം മലയോര പ്രദേശങ്ങളിലും രോഗംവലിയ തോതില്‍ വ്യാപിക്കുകയാണ്. ഇന്ന് മൂന്ന് കോവിഡ് മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് ആഗസ്ത് അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി 63 വയസുള്ള സില്‍വ അടിമൈയുടേതാണ്.
Content highlight: covid 19 cases critically increases in trivandrum district
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..