വി മുരളീധരൻ | Photo: PTI
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ലഭിച്ച പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടായിരുന്നു ഇതെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടെന്നും മുരളീധരന് വ്യക്തമാക്കി.
കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമാണെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരന് പറഞ്ഞു.
Content Highlights: court verdict upholding demonetisation is a heavy blow to those who hunted Modi- V. Muralidharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..