ഭീഷണിപ്പെടുത്തിയെന്ന ദീപാ നിശാന്തിന്റെ പരാതി; തുടർനടപടി തടഞ്ഞ് കോടതി


1 min read
Read later
Print
Share

ദീപാ നിശാന്ത് | Photo: Mathrubhumi

കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കോളേജ് അധ്യാപിക ദീപാ നിശാന്ത് നല്‍കിയ പരാതിയില്‍ എടുത്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.

തൃശ്ശൂര്‍ വെസ്റ്റ് പോലീസ് എടുത്ത കേസിനെതിരേ തിരുവനന്തപുരം സ്വദേശി ബിജു നായരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിര്‍ദേശം. 2018-ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടതാണ് കേസ്.

എച്ച്.പി. ഇന്ത്യ ജീവനക്കാരനായിരുന്ന ദീപക് ശങ്കരനാരായണന്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്തവരെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ഇത് ദീപാ നിശാന്ത് പങ്കുവെച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ദീപക്കിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

ഇതേത്തുടര്‍ന്ന് ദീപാ നിശാന്തിനെതിരേ നിയമനടപടിക്ക് താന്‍ മുന്‍കൈയെടുക്കും എന്നതരത്തില്‍ ബിജു ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുകാട്ടിയാണ് ബിജുവിനെതിരേ ദീപാ നിശാന്ത് പരാതിനല്‍കിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിജു ഹര്‍ജിനല്‍കിയത്.

Content Highlights: court stays further action on deepa nishanth's complaint

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented