സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജിചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവല്ല ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സി.ആര്‍.പി.സി 156\3 പ്രകാരമാണ് കേസെടുക്കുക.
വിവാദമുണ്ടായി ഒറ്റ ദിവസം പിന്നിടമ്പോള്‍ തന്നെ നാല് പരാതികള്‍ സജി ചെറിയാനെതിരേ പത്തനംതിട്ട ജില്ലയില്‍ മാത്രം വന്നിരുന്നു. എന്നാല്‍ തണുപ്പന്‍ മാട്ടായിരുന്നു പോലീസിന്. ഇതിന് പ്രാധന കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതനിടെയാണ് രാജിയുണ്ടായത്.
ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സജി ചെറിയാനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.
Content Highlights: Court ordered to register case against saji cheriyan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..