കെ.കെ ലതികയെ മര്‍ദ്ദിച്ചെന്ന പരാതി: മുന്‍ എംഎല്‍എമാരായ വാഹിദിനും ജോര്‍ജിനുമെതിരെ വാറണ്ട്


2015 മാര്‍ച്ച് 13ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കെത്തിയതിനിടെയാണ് കുറ്റ്യാടി എംഎല്‍എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എ.ടി ജോർജ്, കെ. കെ ലതിക, എം.എ വാഹിദ് | Photo: മാതൃഭൂമി

തിരുവനന്തപുരം: കുറ്റ്യാടി എംഎല്‍എ ആയിരുന്ന കെ.കെ. ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്. 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എംഎല്‍എമാരായിരുന്ന എം.എ വാഹിദ്, എ.ടി ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് വാറണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കെത്തിയതിനിടെയാണ് കുറ്റ്യാടി എംഎല്‍എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തിനെ തുടര്‍ന്നാണ് വാറണ്ട്.

ബജറ്റ് അവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു. ഇതിനിടെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കെകെ ലതികയ്ക്ക് മര്‍ദ്ദനമേറ്റത് എന്നാണ് കേസ്. എം.എ വാഹിദ് കഴക്കൂട്ടത്തേയും എ.ടി ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എംഎല്‍എമാരായിരുന്നു. ഇരുവരും സിറ്റിങ് മണ്ഡലങ്ങളില്‍ 2021ല്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: kk lathika, ma vahid, at george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented