പ്രതീകാത്മക ചിത്രം
കൊച്ചി: ദുരിതാശ്വാസ സഹായത്തുക നല്‍കാത്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് അനുവദിച്ച ദുരിതാശ്വാസത്തുക നല്കുന്നതില് വീഴ്ച വന്നതിനെ തുടര്‍ന്നാണ് നടപടി.
കടമക്കുടി സ്വദേശി കെ.പി. സാജുവാണ് പരാതിക്കാരന്. 2018-ലെ പ്രളയത്തില്‍ സാജുവിന്റെ വീട് നശിച്ചു. അധികൃതര്‍ പരിശോധന ഉള്‍പ്പെടെ നടത്തിയെങ്കിലും കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല. 10,000 രൂപയാണ് ആദ്യ ഗഡുവായി അനുവദിച്ചത്. പിന്നീട് അദാലത്തില്‍ 2,10,000 രൂപ അനുവദിച്ച് ഉത്തരവായെങ്കിലും പണം ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പണം നല്‍കാത്തതില്‍ കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണത്തില്‍ തൃപ്തിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ബെലേറോ വാഹനം ജപ്തി ചെയ്തത്. ഉത്തരവ് ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറി. കോടതി ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കണം. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ടി.ജെ. മരിയ നീതു ഹാജരായി.
Content Highlights: court attached disaster management authority vehicle
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..